സുഹൃത്തുക്കളോട് ഒരു വാക്ക്

ലോക പ്രസിദ്ധ മഹത് വചനങ്ങളെ ശേഖരിക്കുന്നതിന് വേണ്ടിയുള്ള ഒരു ഉദ്യമമാണ് ഇതിലൂടെ ആഗ്രഹിക്കുന്നത് കൊടുത്ത അതതു വിഷയങ്ങളില്‍ നിങ്ങള്ക്ക് പരിചയമുള്ള മഹത് വചനങ്ങളെ കമന്റ്‌ ആയി ചേര്‍ത്ത് സഹകരിക്കും എന്ന് വിശ്വസിക്കുന്നു.
സ്നേഹപൂര്‍വ്വം
- ഉമേഷ്‌ പിലിക്കോട്

വിഡ്ഢി

ഒരു വിഡ്ഢിയെ കാണാതെ കഴിയാനാണ്  നിങ്ങളാഗ്രഹിക്കുന്നതെങ്കില്‍ നിങ്ങളുടെ നിലക്കണ്ണാടി പൊട്ടിച്ചു കളയുക
                                                                                     - തോംസണ്‍
പകുതി വിഡ്ഢിയിലും പകുതി ബുദ്ധിമാനിലുമാണ് വലിയ അപകടം സ്ഥിതി ചെയ്യുന്നത്
                                                                                     - ഗേഥെ  
വിഡ്ഢികള്‍ ബുദ്ധിമാന്മാരില്‍ നിന്നും പഠിക്കുന്നതിനേക്കാള്‍ ബുദ്ധിമാന്മാര്‍ വിഡ്ഢി കളില്‍ നിന്നും പഠിക്കുന്നു 
                                                                                     - കേറ്റോ
ബുദ്ധിമാന് ജീവിതമൊരു പ്രശ്നമാണ് വിഡ്ഢി ക്കോ  ഒരു പരിഹാരവും
                                                                                    -  മാര്‍ഷ്യല്‍
വിഡ്ഢിത്തം കാണിക്കാതെ ജീവിക്കുന്നവന്‍ അയാള്‍ വിചാരിക്കും പോലെ ബുദ്ധിമാനല്ല
                                                                                    -ലാച്ചേ ഫെക്കാല്‍റ്റ്