പ്രേമത്തിന്റെ ആദ്യ ലക്ഷണം പുരുഷനില്‍ പരിഭ്രാന്തിയും സ്ത്രീയില്‍ തന്റേടവും ആണ് .
- വിക്ടെര്‍ യുഗോ
വിജയിച്ചാല്‍ ഏറ്റവും മധുരമായതും പരാജയപ്പെട്ടാല്‍ ഏറ്റവും ക്രൂരമായതുമാണ് പ്രേമം.
- ടെന്നിസണ്‍
പ്രേമ കാര്യങ്ങളില്‍ ഒരാള്‍ ആദ്യം തന്നെത്തന്നെ വഞ്ചിക്കുന്നു . പിന്നെ മറ്റുള്ളവരെ വഞ്ചിച്ചു കൊണ്ട് അതവസാനിപ്പിക്കുന്നു . ലോകം ഈ ഏര്‍പ്പാടിനെ റൊമാന്‍സ് എന്ന് വിളിക്കുന്നു.
- ഓസ്കാര്‍ വൈല്‍ഡ്
ഒരു രൂപത്തെ ചിന്തിച്ചു കഴിയുന്ന ബുദ്ധിയും ഒരു വസ്തുവിനെ തന്നെ സ്നേഹിച്ചു കഴിയുന്ന ഹൃദയവും സങ്കുചിതമാണ് .
- ഷെല്ലി
സൌഹൃദം വയറു നിറയെ സദ്യ ഉണ്ട അനുഭവമുണ്ടാക്കുമ്പോള്‍ പ്രേമം മദ്യം കഴിച്ച അനുഭൂതിയരുളുന്നു.
- ഡോ. ജോണ്‍സണ്‍
No comments:
Post a Comment
ഈ വിഷയത്തില്‍ താങ്കള്‍ക്കു അറിയാവുന്ന മഹത് വചനങ്ങള്‍ കമന്റ് ആയി ചേര്‍ക്കുമല്ലോ ?!!