സുഹൃത്തുക്കളോട് ഒരു വാക്ക്

ലോക പ്രസിദ്ധ മഹത് വചനങ്ങളെ ശേഖരിക്കുന്നതിന് വേണ്ടിയുള്ള ഒരു ഉദ്യമമാണ് ഇതിലൂടെ ആഗ്രഹിക്കുന്നത് കൊടുത്ത അതതു വിഷയങ്ങളില്‍ നിങ്ങള്ക്ക് പരിചയമുള്ള മഹത് വചനങ്ങളെ കമന്റ്‌ ആയി ചേര്‍ത്ത് സഹകരിക്കും എന്ന് വിശ്വസിക്കുന്നു.
സ്നേഹപൂര്‍വ്വം
- ഉമേഷ്‌ പിലിക്കോട്

അവസരം

അവസരം എല്ലായ്പ്പോഴും ബുദ്ധിമാന്റെ പക്ഷം പിടിച്ചു മത്സരിക്കുന്നു
                                                        - യൂറിപ്പിടിസ്
അവസരം ഒന്നിലധികം തവണ നിങ്ങളുടെ വാതിലില്‍ മുട്ടില്ല
                                                        - ഷാം ഫോര്‍ട്ട്‌
അവസരമെന്നത് ദൈവാധീനതിന്റെ കളിപ്പേരാണ് 
                                                       - ഡി  കംഫര്‍ട്ട്  
അവസരങ്ങളാണ് ആളുകളെ  ഭരിക്കുന്നത്‌ , അല്ലാതെ ആളുകള്‍ അവസരങ്ങളെയല്ല
                                                       - ഹെരടോട്ടസ്
നമ്മുടെ അജ്ഞതയുടെ പേരാണ് അവസരം എന്നത്
                                                       - ലെസ്ലി സ്റ്റീഫന്‍