സുഹൃത്തുക്കളോട് ഒരു വാക്ക്

ലോക പ്രസിദ്ധ മഹത് വചനങ്ങളെ ശേഖരിക്കുന്നതിന് വേണ്ടിയുള്ള ഒരു ഉദ്യമമാണ് ഇതിലൂടെ ആഗ്രഹിക്കുന്നത് കൊടുത്ത അതതു വിഷയങ്ങളില്‍ നിങ്ങള്ക്ക് പരിചയമുള്ള മഹത് വചനങ്ങളെ കമന്റ്‌ ആയി ചേര്‍ത്ത് സഹകരിക്കും എന്ന് വിശ്വസിക്കുന്നു.
സ്നേഹപൂര്‍വ്വം
- ഉമേഷ്‌ പിലിക്കോട്

അജ്ഞത

വിദ്വാനായിരിക്കുന്നത് കുറ്റമാവുന്നിടത്ത്  അജ്ഞത അനുഗ്രഹമാണ്
                                                      - തോമസ്‌ ഗ്രേ
അജ്ഞത മനസ്സിന്റെ രാത്രിയാണ് , പക്ഷെ ചന്ദ്രനോ നക്ഷത്രങ്ങളോ ഇല്ലാത്ത രാത്രിയാണെന്ന് മാത്രം
                                                      - കണ്ഫുഷ്യസ്
അജ്ഞതയുടെ പിന്നില്‍ നിഷ്കളങ്കത  കളിക്കുന്നുണ്ടാവും
                                                      - പഴമൊഴി
അജ്ഞത കൊണ്ട് നാം തെറ്റ് ചെയ്യുന്നു , തെറ്റില്‍ നിന്നും നാം പഠിക്കുന്നു
                                                      - പഴമൊഴി
വിവേകത്തിന്റെ ക്ഷേത്രത്തിലേക്കുള്ള കവാടമാണ് സ്വന്തം അജ്ഞതയെ കുറിച്ചുള്ള അറിവ്
                                                      - സ്പര്‍ജെന്‍

No comments:

Post a Comment

ഈ വിഷയത്തില്‍ താങ്കള്‍ക്കു അറിയാവുന്ന മഹത് വചനങ്ങള്‍ കമന്റ്‌ ആയി ചേര്‍ക്കുമല്ലോ ?!!