സുഹൃത്തുക്കളോട് ഒരു വാക്ക്

ലോക പ്രസിദ്ധ മഹത് വചനങ്ങളെ ശേഖരിക്കുന്നതിന് വേണ്ടിയുള്ള ഒരു ഉദ്യമമാണ് ഇതിലൂടെ ആഗ്രഹിക്കുന്നത് കൊടുത്ത അതതു വിഷയങ്ങളില്‍ നിങ്ങള്ക്ക് പരിചയമുള്ള മഹത് വചനങ്ങളെ കമന്റ്‌ ആയി ചേര്‍ത്ത് സഹകരിക്കും എന്ന് വിശ്വസിക്കുന്നു.
സ്നേഹപൂര്‍വ്വം
- ഉമേഷ്‌ പിലിക്കോട്

എഴുത്ത്

ജീവനുള്ള ഒരു വരി എഴുതാനിരിക്കുന്നവന്‍ വിയര്‍ക്കും
                                                         - ബെന്‍ ജോണ്‍ സണ്‍
വളരെയധികം ചിന്തിക്കുക കുറച്ചു മാത്രം സംസാരിക്കുക അതിലും കുറച്ചു എഴുതുക
                                                        - എബ്രഹാം ലിങ്കണ്‍
മരിച്ചയുടനെ നിങ്ങള്‍ മറക്കപ്പെടാതിരിക്കാന്‍ ഒന്നുകില്‍ വായിക്കാന്‍ കൊള്ളാവുന്നവ വല്ലതും എഴുതുക , അല്ലെങ്കില്‍ എഴുതാന്‍ കൊള്ളാവുന്നവ  ചെയ്യുക
                                                     - ഫ്രാങ്ക്ലിന്‍
നമുക്ക് വേണ്ടതല്ല നാം എഴുതുന്നത്‌ പിന്നെയോ നമുക്ക് കഴിവുള്ളവയാണ്‌
                                                     - സോമാര്‍ സെറ്റ് മോം
ഒരു ഗ്രന്ഥ കാരന്‍ വേര്‍പിരിയാം , അയാള്‍ മരിക്കുന്നില്ല
                                                   - മരിയ മുലോക്ക്