സുഹൃത്തുക്കളോട് ഒരു വാക്ക്

ലോക പ്രസിദ്ധ മഹത് വചനങ്ങളെ ശേഖരിക്കുന്നതിന് വേണ്ടിയുള്ള ഒരു ഉദ്യമമാണ് ഇതിലൂടെ ആഗ്രഹിക്കുന്നത് കൊടുത്ത അതതു വിഷയങ്ങളില്‍ നിങ്ങള്ക്ക് പരിചയമുള്ള മഹത് വചനങ്ങളെ കമന്റ്‌ ആയി ചേര്‍ത്ത് സഹകരിക്കും എന്ന് വിശ്വസിക്കുന്നു.
സ്നേഹപൂര്‍വ്വം
- ഉമേഷ്‌ പിലിക്കോട്

ഉപദേശം

നാം ബക്കറ്റു കണക്കില്‍ ഉപദേശം നല്‍കുന്നു ,പക്ഷെ  സ്പൂണ്‍ കണക്കില്‍ അവ തിരികെ പറ്റുന്നു.
                                                                         - ആള്‍ജെര്‍
ഏറ്റവും മോശമായ ആള്‍ ഏറ്റവും നല്ല ഉപദേശം കൊടുക്കുന്നു  
                                                                         - ഫിലിപ്പ്  ബെയിലി 
ഉപദേശത്തിനോളം   മോശമായ സ്വഭാവമില്ല 
                                                                         - ഡ്രെസ്സ്ലെര്‍
ഉപദേശം മഞ്ഞു പോലെയാണ് പതുക്കെ വീണാല്‍ അതധിക സമയം നില്‍ക്കുകയും മനസ്സിലാഴ്ന്നിറങ്ങുകയും   ചെയ്യും
                                                                         - കൊളിരിട്ജ്
നിങ്ങളെക്കാള്‍ നന്നായി സദുപദേശം തരാന്‍ ആര്‍ക്കുമാവില്ല
                                                                         -സിസറോ