സുഹൃത്തുക്കളോട് ഒരു വാക്ക്

ലോക പ്രസിദ്ധ മഹത് വചനങ്ങളെ ശേഖരിക്കുന്നതിന് വേണ്ടിയുള്ള ഒരു ഉദ്യമമാണ് ഇതിലൂടെ ആഗ്രഹിക്കുന്നത് കൊടുത്ത അതതു വിഷയങ്ങളില്‍ നിങ്ങള്ക്ക് പരിചയമുള്ള മഹത് വചനങ്ങളെ കമന്റ്‌ ആയി ചേര്‍ത്ത് സഹകരിക്കും എന്ന് വിശ്വസിക്കുന്നു.
സ്നേഹപൂര്‍വ്വം
- ഉമേഷ്‌ പിലിക്കോട്

കവി

മനുഷ്യ ഹൃദയത്തില്‍ അന്തര്‍ലീനമായ നന്മയെ തട്ടിയുണര്ത്താന്‍  തക്ക ശക്തിയുള്ളവനായിരിക്കണം കവി
                                                                                 - ഗാന്ധി
ഒരു കവിക്ക് അച്ചടി പിശകൊഴികെ  എന്തും അതിജീവിക്കാന്‍ കഴിയും
                                                                                - ഓസ്കാര്‍ വൈല്‍ഡ്
ഭ്രാന്തന്‍ , കാമുകന്‍ ,കവി - ഇവരെല്ലാം ഭാവന കൊണ്ട് ഒരു പോലെയാണ്
                                                                                 - ഷേക്സ്പിയര്‍
ലോകത്തിലെ അന്ഗീകരിക്കപ്പെടാത്ത നിയമ സഭാ സമാജികരാണ് കവികള്‍
                                                                                  - ഷെല്ലി
കവികള്‍ക്ക് ഉപയോഗമില്ലത്തതായി യാതൊന്നുമില്ല
                                                                                 - ഡോ. ജോണ്‍സണ്‍