സുഹൃത്തുക്കളോട് ഒരു വാക്ക്

ലോക പ്രസിദ്ധ മഹത് വചനങ്ങളെ ശേഖരിക്കുന്നതിന് വേണ്ടിയുള്ള ഒരു ഉദ്യമമാണ് ഇതിലൂടെ ആഗ്രഹിക്കുന്നത് കൊടുത്ത അതതു വിഷയങ്ങളില്‍ നിങ്ങള്ക്ക് പരിചയമുള്ള മഹത് വചനങ്ങളെ കമന്റ്‌ ആയി ചേര്‍ത്ത് സഹകരിക്കും എന്ന് വിശ്വസിക്കുന്നു.
സ്നേഹപൂര്‍വ്വം
- ഉമേഷ്‌ പിലിക്കോട്

കോപം

കമിതാക്കളുടെ കോപം പ്രേമത്തിന് ശക്തി കൂട്ടുന്നു
                                    - സൈറസ്
കാരണം കൂടാതെ ഒരിക്കലും കോപം ഉണ്ടാവില്ല . എന്നാല്‍ അത് നല്ല ഒന്നായിരിക്കുക അപൂര്‍വ്വമാണ്
                                    - ഫ്രാങ്ക്ലിന്‍
കോപം ഉപദേശം വെറുക്കുന്നു
                                   - പഴമൊഴി
കോപിക്കാന്‍  കഴിവില്ലാത്തവന്‍ വിഡ്ഢിയാണ് ;കോപിക്കാത്തവന്‍ ബുദ്ധിമാനും
                                   -പഴമൊഴി
ശാന്തനായ ഒരുവന്റെ കോപം സൂക്ഷിക്കുക
                                   - ഡ്രൈഡാന്‍