സുഹൃത്തുക്കളോട് ഒരു വാക്ക്

ലോക പ്രസിദ്ധ മഹത് വചനങ്ങളെ ശേഖരിക്കുന്നതിന് വേണ്ടിയുള്ള ഒരു ഉദ്യമമാണ് ഇതിലൂടെ ആഗ്രഹിക്കുന്നത് കൊടുത്ത അതതു വിഷയങ്ങളില്‍ നിങ്ങള്ക്ക് പരിചയമുള്ള മഹത് വചനങ്ങളെ കമന്റ്‌ ആയി ചേര്‍ത്ത് സഹകരിക്കും എന്ന് വിശ്വസിക്കുന്നു.
സ്നേഹപൂര്‍വ്വം
- ഉമേഷ്‌ പിലിക്കോട്

പുസ്തകം

ഞാന്‍ വായിച്ചിട്ടില്ലാത്ത ഒരു പുസ്തകം എനിക്ക് തരുന്ന വ്യക്തിയാണ് ഏറ്റവും നല്ല സുഹൃത്ത്‌
                                                         - എബ്രഹാം ലിങ്കന്‍
വ്യക്തികള്‍ മരിക്കും  പക്ഷെ പുസ്തകങ്ങള്‍ക്ക് മരണമില്ല
                                                         - റൂസ് വെല്‍ത്റ്റ്
നല്ല ഗ്രന്ഥം പരിധിയില്ലാത്ത നന്മയുടെ ചക്രവാളമാണ്
                                                         - ഗാന്ധിജി
പുസ്തകങ്ങളില്ലാത്ത ഭവനം ആത്മാവില്ലാത്ത ശരീരം പോലെയാണ്
                                                        - സിസറോ
കാടന്മാരുടെ നാടുകള്‍ ഒഴിച്ച് ലോകത്തിലെ എല്ലാ രാജ്യങ്ങളും  ഭരിക്കപ്പെടുന്നത് പുസ്തകങ്ങളില്‍ കൂടിയാണ്
                                                         - വോള്‍ട്ടയര്‍