സുഹൃത്തുക്കളോട് ഒരു വാക്ക്

ലോക പ്രസിദ്ധ മഹത് വചനങ്ങളെ ശേഖരിക്കുന്നതിന് വേണ്ടിയുള്ള ഒരു ഉദ്യമമാണ് ഇതിലൂടെ ആഗ്രഹിക്കുന്നത് കൊടുത്ത അതതു വിഷയങ്ങളില്‍ നിങ്ങള്ക്ക് പരിചയമുള്ള മഹത് വചനങ്ങളെ കമന്റ്‌ ആയി ചേര്‍ത്ത് സഹകരിക്കും എന്ന് വിശ്വസിക്കുന്നു.
സ്നേഹപൂര്‍വ്വം
- ഉമേഷ്‌ പിലിക്കോട്

മഹത്വം

പരിത്യാഗം കൂടാതെ മഹത്വം കൈവരിക്കുകയില്ല
                                                                         - വോള്‍ട്ടയര്‍
മനുഷ്യന്റെ മഹത്വം മനസ്സിന്റെ മഹത്വമാണ്
                                                                        - കണ്ഫുഷ്യസ്
അനുകരണങ്ങളിലൂടെ മഹത്വമാര്‍ജ്ജിക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല
                                                                     - ഡോ ജോണ്സണ്‍
വീഴ്ച വരാതിരിക്കില്ല , ഓരോ വീഴ്ചയില്‍ നിന്നും ഉള്ള ഉയര്‍ച്ചയാണ്‌ യഥാര്‍ത്ഥ മഹത്വം
                                                                      - ഒലിവര്‍ ഗോള്‍ഡ്‌ സ്മിത്ത്
യഥാര്‍ത്ഥ മഹത്വത്തിന്റെ സര്‍വ പ്രധാനമായ മാനദണ്ഡം വിനയമാണ്
                                                                       - ജോണ്‍ റാസ്കിന്‍