സുഹൃത്തുക്കളോട് ഒരു വാക്ക്

ലോക പ്രസിദ്ധ മഹത് വചനങ്ങളെ ശേഖരിക്കുന്നതിന് വേണ്ടിയുള്ള ഒരു ഉദ്യമമാണ് ഇതിലൂടെ ആഗ്രഹിക്കുന്നത് കൊടുത്ത അതതു വിഷയങ്ങളില്‍ നിങ്ങള്ക്ക് പരിചയമുള്ള മഹത് വചനങ്ങളെ കമന്റ്‌ ആയി ചേര്‍ത്ത് സഹകരിക്കും എന്ന് വിശ്വസിക്കുന്നു.
സ്നേഹപൂര്‍വ്വം
- ഉമേഷ്‌ പിലിക്കോട്

സ്നേഹം

ആരെയും സ്നേഹിക്കാത്ത  മനുഷ്യന് തന്നെ ആരെങ്കിലും സ്നേഹിക്കണമെന്നു ആഗ്രഹിക്കാന്‍ അവകാശമില്ല
                                                                              - എപ്പിക്കട്സ്
സ്നേഹമെന്ന ദിവ്യമായ വികാരം അക്ഷരങ്ങളിലല്ല ഹൃദയത്തിലാണ് ജീവിക്കുന്നത്
                                                                            - വില്യം  ഹോക്ക്നെര്‍
കത്തുന്നതിനു മുന്പ് ജ്വലിക്കുന്ന സ്നേഹം എന്നും നില നില്‍ക്കുന്നതല്ല
                                                                            - ഫെല്‍ താം
നല്ല മനുഷ്യരെ സ്വര്‍ഗത്തിലെത്തിക്കുന്ന  രണ്ടു ചിറകുകളാണ് മരണവും സ്നേഹവും
                                                                           - മൈക്കല്‍ ആഞ്ജലോ
അഗാധമായി നാം സ്നേഹിക്കുന്നതെന്തും നമ്മുടെ ഒരു ഭാഗമായി മാറും
                                                                           - ഹെലന്‍ കെല്ലര്‍