സുഹൃത്തുക്കളോട് ഒരു വാക്ക്

ലോക പ്രസിദ്ധ മഹത് വചനങ്ങളെ ശേഖരിക്കുന്നതിന് വേണ്ടിയുള്ള ഒരു ഉദ്യമമാണ് ഇതിലൂടെ ആഗ്രഹിക്കുന്നത് കൊടുത്ത അതതു വിഷയങ്ങളില്‍ നിങ്ങള്ക്ക് പരിചയമുള്ള മഹത് വചനങ്ങളെ കമന്റ്‌ ആയി ചേര്‍ത്ത് സഹകരിക്കും എന്ന് വിശ്വസിക്കുന്നു.
സ്നേഹപൂര്‍വ്വം
- ഉമേഷ്‌ പിലിക്കോട്

വിവാഹം

സൌന്ദര്യം മാത്രം കണ്ടു ഒരു യുവതിയെ വിവാഹം കഴിക്കുന്നത്‌, പെയിന്റ് കണ്ട വീട് വാങ്ങുന്നത് പോലെയാണ്
                                                                        - ബര്‍ണാഡ് ഷാ
വിവാഹത്തോടെ സ്ത്രീയുടെ ജീവിതം ആരംഭിക്കുന്നു , പുരുഷന്റെത് അവസാനിക്കുന്നു
                                                                       - ഡ്യുവായി
ജീവിത യാധാര്ത്യങ്ങളെ   പറ്റി നാം മനസ്സിലാക്കി കഴിയുമ്പോഴേക്കും ജീവിതത്തിന്റെ നല്ലൊരു ഭാഗം കഴിഞ്ഞിട്ടുണ്ടാകും
                                                                      - എമേര്‍സണ്‍
സ്വയം നശിക്കാനാഗ്രഹിക്കുന്നവര്‍ സമ്പന്നയായ സ്ത്രീയെ വിവാഹം കഴിക്കട്ടെ
                                                                      - വിച്ചു ലറ്റ്
വിവാഹം ഒരു പുസ്തകമാണ് . അതിന്റെ ആദ്യത്തെ അദ്ധ്യായം മുഴുവന്‍ പദ്യവും ബാക്കി മുഴുവന്‍ ഗദ്യവുമാണ്
                                                                      - നിക്കോളാസ്