സുഹൃത്തുക്കളോട് ഒരു വാക്ക്

ലോക പ്രസിദ്ധ മഹത് വചനങ്ങളെ ശേഖരിക്കുന്നതിന് വേണ്ടിയുള്ള ഒരു ഉദ്യമമാണ് ഇതിലൂടെ ആഗ്രഹിക്കുന്നത് കൊടുത്ത അതതു വിഷയങ്ങളില്‍ നിങ്ങള്ക്ക് പരിചയമുള്ള മഹത് വചനങ്ങളെ കമന്റ്‌ ആയി ചേര്‍ത്ത് സഹകരിക്കും എന്ന് വിശ്വസിക്കുന്നു.
സ്നേഹപൂര്‍വ്വം
- ഉമേഷ്‌ പിലിക്കോട്

സ്ത്രീ

സ്ത്രീകളാണ് നമ്മുടെ സദാചാരമുണ്ടാക്കുന്നത്, പുരുഷന്മാര്‍ നിയമങ്ങളും
                                                        - ഗില്‍ബെര്‍ട്ട്
വാക്കുകളുടെയും സ്ത്രീകളുടെയും കാര്യത്തില്‍ എത്ര ശ്രദ്ധിച്ചാലും മതിയാകുകയില്ല , കാരണം രണ്ടിനെയും തെറ്റിദ്ധരിക്കാന്‍ എല്ലാവരും എപ്പോഴും തയ്യാറാണ്
                                                        - ഭവഭൂതി
സ്ത്രീകള്‍ എത്രയും വേഗം വിവാഹം കഴിക്കാന്‍ തിരക്കുള്ളവരായിരിക്കും
                                                          - ബര്‍ണാഡ് ഷാ
പുരുഷന്‍ ഒരു കാര്യത്തെ പറ്റി ചിന്തിക്കുമ്പോള്‍ സ്ത്രീകള്‍ ഒമ്പത് കാര്യത്തെ പറ്റി ചിന്തിച്ചു കഴിഞ്ഞിരിക്കും
                                                         - വോള്‍ട്ടയര്‍
സ്ത്രീയില്ലാത്ത ജീവിതം ഒരു പുരുഷനും സാധിക്കില്ല . എന്നാല്‍ സ്ത്രീയോടൊപ്പമുള്ള ജീവിതം അതിലും വിഷമകരമാണ്
                                                          - ഓസ്കാര്‍ വൈല്‍ഡ്

1 comment:

  1. സ്ത്രീയില്ലാത്ത ജീവിതം ഒരു പുരുഷനും സാധിക്കില്ല . എന്നാല്‍ സ്ത്രീയോടൊപ്പമുള്ള ജീവിതം അതിലും വിഷമകരമാണ്

    ReplyDelete

ഈ വിഷയത്തില്‍ താങ്കള്‍ക്കു അറിയാവുന്ന മഹത് വചനങ്ങള്‍ കമന്റ്‌ ആയി ചേര്‍ക്കുമല്ലോ ?!!