സുഹൃത്തുക്കളോട് ഒരു വാക്ക്

ലോക പ്രസിദ്ധ മഹത് വചനങ്ങളെ ശേഖരിക്കുന്നതിന് വേണ്ടിയുള്ള ഒരു ഉദ്യമമാണ് ഇതിലൂടെ ആഗ്രഹിക്കുന്നത് കൊടുത്ത അതതു വിഷയങ്ങളില്‍ നിങ്ങള്ക്ക് പരിചയമുള്ള മഹത് വചനങ്ങളെ കമന്റ്‌ ആയി ചേര്‍ത്ത് സഹകരിക്കും എന്ന് വിശ്വസിക്കുന്നു.
സ്നേഹപൂര്‍വ്വം
- ഉമേഷ്‌ പിലിക്കോട്

ഹൃദയം

നിങ്ങളുടെ പേരുകള്‍ മാര്‍ബിളില്‍ അല്ല  ഹൃദയങ്ങളിലാണ്‌  എഴുതേണ്ടത് .
                                               - സ്പര്ജന്‍
ഒരു നല്ല ഹൃദയം സ്വര്‍ണ്ണ ത്തെക്കാള്‍  വിലപിടിപ്പുള്ളതാണ്
                                               - ഷേക്സ്പിയര്‍
സന്തുഷ്ടമായ ഹൃദയമുള്ളവന് നിരന്തര സദ്യയായിരിക്കും
                                                - ബൈബിള്‍
മനുഷ്യ ശരീരത്തില്‍ ഒരു മാംസ കഷണമുണ്ട് അത് നന്നായാല്‍ എല്ലാം നന്നായി , അത് ദുഷിച്ചാല്‍ എല്ലാം ദുഷിച്ചു . അതാണ്‌ ഹൃദയം
                                               - മഹമ്മദ് നബി
ഓരോ സ്ത്രീയുടെ ഹൃദയത്തിലും ഒരു രഹസ്യ അറയുണ്ട്
                                                  - യൂഗോ